ഗവണ്മെന്റ് ഹോസ്പിറ്റലിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധസമരം നടത്തി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം..ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ദ്രോത് അധ്യക്ഷത വഹിച്ചു . ഉച്ചുമ്മൽ ശശി. കെ ഇ പവിത്രരാജ്. റാഫി ഹാജി. എം പി സുധീർ ബാബു. കെ പി രാഗിണി. എ ഷർമിള.എൻ മോഹനൻ. യൂ സിയാദ്. മനോജ് നാലാങ്കണ്ടതിൽ. കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ടിനെ സമരക്കാർ തടയുകയും പോലീസ് എത്തി മാറ്റുകയും തുടർന്ന് നേതാക്കൾ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ ഇന്നു തന്നെ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
Congress besieges Thalassery General Hospital Superintendent